പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിംഗ്‌സ് പുറത്ത്

MAY 10, 2024, 11:13 AM

ധരംശാല: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ  റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനോട് 60 റൺസിന് തോറ്റ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. തുടർച്ചയായ നാലാം ജയം നേടിയ ബംഗളൂരു പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു.

ബംഗ്‌ളൂരു ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 17 ഓവറിൽ 181 റൺസിന് അവർ ഓൾഔട്ടായി. സിറാജ് മൂന്നും ഫെർഗുസൻ, സ്വപ്‌നിൽ, കരൺ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി, റൈലി റൂസോ (27 പന്തിൽ 61), ശശാങ്ക് സിംഗ് (19 പന്തിൽ 37) എന്നിവർക്ക് മാത്രമാണ് പഞ്ചാബ് ബാറ്റർമാരിൽ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ.

ജോണി ബെയര്‍‌സ്റ്റോ (27), ക്യാപ്ടൻ സാം കറൻ (22) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
ഇടയ്ക്ക് മഴതടസപ്പെടുത്തിയ ബംഗ്‌ളൂരു ഇന്നിംഗ്‌സിൽ വിരാട് കോഹ്ലിയും (47 പന്തിൽ 92), രജത് പട്ടീദാറും (23 പന്തിൽ 55), കാമറൂൺ ഗ്രീനും (27 പന്തിൽ 46), ദിനേഷ് കാർത്തിക്കും (7 പന്തിൽ 18)തിളങ്ങി. തുടക്കത്തിൽ രണ്ട് ലൈഫ് കിട്ടിയ വിരാട് പിന്നീട് തകർത്തടിച്ചു.

vachakam
vachakam
vachakam

പട്ടീദാറിനൊപ്പം 32 പന്തിൽ 76 റൺസിന്റെയും ഗ്രീനിനൊപ്പം 46 പന്തിൽ 92 റൺസിന്റെയും കൂട്ടുകെട്ട് കോഹ്ലിയുണ്ടാക്കി. 7 ഫോറും 6 സിക്‌സും കൊഹ്ലിയുടെ ബാറ്റിൽ നിന്ന് പറന്നു. പഞ്ചാബിനായി ഹർഷൽ മൂന്നും അരങ്ങേറ്റക്കാരൻ കവീരപ്പ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് വിക്കറ്റും അവസാന ഓവറിലാണ് ഹർഷൽ  വീഴ്ത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam