ജയിലിലുള്ള ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ് പഞ്ചാബിലെ ഖദൂര്‍ സാഹിബ് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കും

MAY 10, 2024, 6:54 PM

ഗുവഹാട്ടി: അസമിലെ ദിബ്രുഗഢ് ജയിലില്‍ കഴിയുന്ന ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ് പഞ്ചാബിലെ ഖദൂര്‍ സാഹിബ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഖദൂര്‍ സാഹിബിലെ ജില്ലാ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ വാരിസ് പഞ്ചാബ് ഡി സംഘടനാ നേതാവിന്റെ അഭിഭാഷകന്‍ ഹര്‍ജോത് സിംഗ്, അദ്ദേഹത്തിന്റെ ബന്ധു സുഖ്ചെയിന്‍ സിംഗ് എന്നിവരും മറ്റ് അഞ്ച് പേരും എത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

ജയിലില്‍ കിടക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, ജയിലിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍, സത്യപ്രതിജ്ഞ ചെയ്യാന്‍ ജയിലില്‍ നിന്ന് മോചിതനാകാമെന്നാണ് നിയമം.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തനിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് അമൃതപാല്‍ സിംഗ് പറഞ്ഞിരുന്നു. ഭരണഘടനയില്‍ വിശ്വസിക്കണോ വേണ്ടയോ എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ ഭരണഘടന തന്നെ അംഗീകരിക്കുമ്പോള്‍ മാത്രമേ ഞാന്‍ അത് അംഗീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ ഏപ്രില്‍ 23നാണ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ ജൂണ്‍ ഒന്നിനാണ് ഖാദൂര്‍ സാഹിബില്‍ വോട്ടെടുപ്പ് നടക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam