ചിക്കനോ മുട്ടയോ? പ്രോട്ടീന്റെ മികച്ച ഉറവിടം ഏതാണ്?

MARCH 27, 2024, 10:07 AM

ശരീരത്തിൻ്റെ ആരോഗ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അത്യാവശ്യമാണ്. പല്ലുകളും എല്ലുകളും ഉൾപ്പെടെ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളുടെയും രൂപീകരണത്തിന് പ്രോട്ടീൻ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ആരോഗ്യമുള്ള മുതിർന്ന ഒരാൾക്ക് പ്രതിദിനം ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. കൊഴുപ്പ് കുറഞ്ഞ ലീൻ പ്രോട്ടീൻ സ്രോതസുകളിലേക്ക് മാറണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ചിക്കൻ, മത്സ്യം, മുട്ട, പ്ലെയിൻ ഗ്രീക്ക് യോഗർട്ട്, പരിപ്പ്, വിത്തുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നോൺ-ലീൻ പ്രോട്ടീൻ സ്രോതസ്സുകളിൽ സാധാരണയായി കൊഴുപ്പ് കൂടുതലാണ്. ഇവയിൽ സംസ്കരിച്ച മാംസം, ചുവന്ന മാംസം, ഉയർന്ന കൊഴുപ്പ് പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.

vachakam
vachakam
vachakam

പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ് ചിക്കനും മുട്ടയും. എന്നാല്‍, ഇവയിലേതിലാണ് പ്രോട്ടീൻ കൂടുതലെന്ന കാര്യത്തില്‍ പലർക്കും സംശയമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചർ പറയുന്നതനുസരിച്ച്‌, 100 ഗ്രാം വെളുത്ത മുട്ടയില്‍നിന്ന് 10.9 ഗ്രാം പ്രോട്ടീൻ ലഭിക്കും.

എന്നാല്‍ പ്രോട്ടീൻ കൂടുതലുള്ളത് തവിട്ടുനിറത്തിലുള്ള മുട്ടകളാണ്. 100 ഗ്രാം തവിട്ടു നിറത്തിലുള്ള മുട്ടയില്‍ 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

എന്നാല്‍, ചിക്കനില്‍ പ്രോട്ടീൻ കൂടുതലാണ്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റ് കഴിച്ചാല്‍ 23.2 ഗ്രാം ലഭിക്കും. രണ്ടും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണെങ്കിലും തിരഞ്ഞെടുപ്പുകള്‍ വ്യക്തിപരമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam