ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ അന്ധതയ്ക്ക് കാരണമാകുമോ?

JULY 9, 2024, 3:42 PM

ശരീരഭാരം കുറയ്ക്കാനുള്ള ചില മരുന്നുകൾ അന്ധതയ്ക്ക് കാരണമാകുമെന്ന് പഠനം. അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ഐ ആൻഡ് ഇയർ ഹോസ്പിറ്റല്‍ നടത്തിയ ഗവേഷണമാണ്  ഇത് കണ്ടെത്തിയിരിക്കുന്നത്.

അമിതവണ്ണമുള്ള രോഗികൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ നിർദ്ദേശിക്കുന്നത്  കണ്ണിന് പെട്ടെന്ന് കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്ന NAION (നോൺ-അർട്ടറിറ്റിക് ആൻ്റീരിയർ ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതി) വികസിപ്പിക്കാനുള്ള  അപകടസാധ്യത ഏഴിരട്ടിയിലധികമാണെന്ന് പറയുന്നു.  ദ ജേണല്‍ ഓഫ് അമേരിക്കൻ മെഡിക്കല്‍ അസോസിയേഷൻ ഒഫ്താല്‍മോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രമേഹം, അമിതവണ്ണം എന്നിവയുള്ളവർക്ക് സാധാരണയായി നല്‍കുന്ന ഒസെംമ്ബിക്ക് (Ozempic), വെഗോവി (Wegovy) എന്നിവയാണ് കാഴ്ചയെ ബാധിക്കുന്നതെന്നും പഠനം പറയുന്നു.  ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളും കണ്ണിൻ്റെ അവസ്ഥയും തമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാന കാരണങ്ങൾ മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും  ഗവേഷകൻ റിസോ ഊന്നിപ്പറഞ്ഞു. 

vachakam
vachakam
vachakam

 പ്രമേഹമോ പൊണ്ണത്തടിയോ ഉള്ളതായി കണ്ടെത്തിയ 17,000-ത്തിലധികം പേരുടെ വിവരങ്ങൾ  പഠനത്തിനായി ഗവേഷകർ പരിശോധിച്ചു. അവർക്ക്  ശരീരഭാരം കുറയ്ക്കാൻ സെമാഗ്ലൂറ്റൈഡ് അടിസ്ഥാനമാക്കിയുള്ള മരുന്നുകളോ മറ്റ് മരുന്നുകളോ നിർദ്ദേശിച്ചിരുന്നു . എൻഎഐഒഎൻ ഒരു ലക്ഷത്തില്‍ രണ്ട് മുതല്‍ പത്ത് പേർക്ക് വരെ വരാനുള്ള സാധ്യതയാണുള്ളത്. ഒപ്റ്റിക്ക് നേർവ് ഹെഡിലേക്കുള്ള രക്തയോട്ടത്തിന്റെ കുറവ് മൂലമാണ് കാഴ്ച നഷ്ടമാകുന്നതെന്നാണ് പഠനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam