പക്ഷിപ്പനി മനുഷ്യനില്‍? ലക്ഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം 

JUNE 14, 2024, 3:09 PM


H9N2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഭയത്തിൽ ആണ് നാം ഇപ്പോൾ. പശ്ചിമബംഗാള്‍ സ്വദേശിയായ 4 വയസുള്ള കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത പനിയും, മാംസപേശികള്‍ക്കുണ്ടായ കടുത്ത വേദനയും, നിരന്തരമായ ശ്വസന സംബന്ധ പ്രശ്നങ്ങളും മൂലം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇത് രണ്ടാമത്തെ ആള്‍ക്കാണ് H9N2 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 2019ലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതൽ അറിയാം 

vachakam
vachakam
vachakam

പക്ഷിപ്പനി- ബേര്‍ഡ് ഫ്ളു അഥവാ എവിയന്‍ ഇന്‍ഫ്ളുവന്‍സാ എന്ന് അറിയപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഇത് സാധാരണയായി മൃഗങ്ങള്‍ക്കിടയിലാണ് പകരുന്നത്, എന്നാല്‍ ഇത് മനുഷ്യരെയും ബാധിക്കാം.

മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലോ മലിനമായ ചുറ്റുപാടുകളുമായുള്ള പരോക്ഷ സമ്പര്‍ക്കത്തിലോ രോഗം പകരാം. ശ്വാസകോശ അണുബാധ മുതല്‍ കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ അണുബാധ കാരണമായേക്കാം. 

ഇതുകൂടാതെ, എവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് അണുബാധയുടെ മറ്റ് ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. കടുത്ത പനി, ചുമ, തലവേദന, നേത്രരോഗങ്ങള്‍, ദഹനനാളവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, തലച്ചോറിന്റെ വീക്കം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ ഒക്കെ ഉണ്ടായേക്കാം.

vachakam
vachakam
vachakam

മനുഷ്യരില്‍ എവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് അണുബാധ എങ്ങനെ നിര്‍ണ്ണയിക്കും എന്ന് നോക്കാം

ലോകാരോഗ്യ സംഘടന പ്രകാരം ഇന്‍ഫ്ളുവന്‍സ ബാധിച്ച മനുഷ്യരെ നിര്‍ണ്ണയിക്കാന്‍ ലബോറട്ടറി പരിശോധനകള്‍ ആവശ്യമാണ്.

രോഗത്തെ എങ്ങനെ തടയാം?

vachakam
vachakam
vachakam

അനിമല്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ചതായി അറിയപ്പെടുന്ന പ്രദേശങ്ങളിലെ മൃഗങ്ങളുമായുള്ള സമ്ബര്‍ക്കം വ്യക്തികള്‍ കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുന്നത് ഉള്‍പ്പെടെ വ്യക്തി ശുചിത്വം പാലിക്കേണ്ടത് വൈറസ് ബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam