കീവ്: ഒരു മൈല്‍ അകലെയുള്ള വിമാനങ്ങളെ വെടിവയ്ക്കാന്‍ കഴിയുന്ന ലേസര്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉക്രെയ്ന്‍. ഇതിന്റെ പേര് ട്രൈസുബ് (Tryzub) എന്നാണ്. ഒരു മൈലിലധികം അകലെയുള്ള ലക്ഷ്യങ്ങള്‍ വെടിവയ്ക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധം വികസിപ്പിച്ചെടുത്തതായി രാജ്യത്തിന്റെ ഡ്രോണ്‍ ഫോഴ്‌സ് കമാന്‍ഡര്‍ തന്നെയാണ് അവകാശപ്പെട്ടിരിക്കുന്നത്.
ഈ ആഴ്ച കീവില്‍ നടന്ന ഒരു പ്രതിരോധ ഉച്ചകോടിയില്‍ ഉക്രെയ്‌നിലെ ആളില്ലാ സംവിധാനങ്ങളുടെ സായുധ സേനയുടെ കമാന്‍ഡര്‍ വാഡിം സുഖരേവ്‌സ്‌കി പറഞ്ഞത്- '' ഈ ലേസര്‍ ഉപയോഗിച്ച് നമുക്ക് രണ്ട് കിലോമീറ്ററിലധികം (1.2 മൈല്‍) ഉയരത്തിലുള്ള വിമാനം വരെ വെടിവയ്ക്കാന്‍ കഴിയും.'' എന്നാണ്. ആയുധത്തിന്റെ അളവും ശേഷികളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം, ശക്തി, ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്ന ഉക്രെയ്‌നിന്റെ ദേശീയ ചിഹ്നമായ 'ത്രിശൂലം' എന്നതിന് സമാനമായി ലേസറിന് ട്രൈസുബ് എന്ന് പേരിട്ടിരിക്കുന്നത്. ട്രൈസുബ് ലേസറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും സുഖരേവ്‌സ്‌കി വെളിപ്പെടുത്തിയിട്ടില്ല.
യുദ്ധോപകരണ ഗവേഷണത്തില്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന സാങ്കേതിക ഇന്റലിജന്‍സ് കണ്‍സള്‍ട്ടന്‍സിയായ ആര്‍മമെന്റ് റിസര്‍ച്ച് സര്‍വീസസിന്റെ പാട്രിക് സെന്‍ഫ്റ്റ് സിഎന്‍എന്നിനോട് പറഞ്ഞു- ട്രൈസുബ് സംവിധാനത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. ഉക്രെയ്‌നിന് പ്രവര്‍ത്തനക്ഷമമായ ഒരു ഡയറക്ട്-എനര്‍ജി വെയന്‍ വികസിപ്പിക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണ്. അത് ചില ആകാശ ലക്ഷ്യങ്ങളെ നശിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്