കാബൂള്‍: പാകിസ്ഥാന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍. 19 പാക് സൈനികരെ കൊലപ്പെടുത്തുകയും പാകിസ്ഥാന്‍ ആര്‍മിയുടെ രണ്ട് പോസ്റ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലുള്ളത് യുദ്ധ സമാന സാഹചര്യമാണെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ വ്യോമസേന നടത്തിയ കനത്ത ആക്രമണങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം താലിബാന്‍ സേന തിരിച്ചടിച്ചതായും നിരവധി പോയിന്റുകള്‍ ലക്ഷ്യം വച്ചതായും അഫ്ഗാനിസ്ഥാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പാകിസ്താനില്‍ ആക്രമണം നടത്തിയതായി പേരെടുത്ത് വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ആക്രമണങ്ങള്‍ സാങ്കല്‍പ്പിക രേഖയ്ക്ക് അപ്പുറത്താണ് നടന്നതെന്ന് അവര്‍ പറഞ്ഞു. പാകിസ്ഥാനുമായുള്ള അതിര്‍ത്തിയെ പരാമര്‍ശിക്കാന്‍ അഫ്ഗാന്‍ അധികാരികള്‍ ഉപയോഗിച്ച പ്രയോഗമാണ് സാങ്കല്‍പ്പിക രേഖ എന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്