ദോഹ: മലയാളിയായ യുവ എഞ്ചിനീയർ ഖത്തറിൽ മരിച്ച നിലയിൽ. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി റയീസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്.
ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നജീബ്. യുകെയിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ദോഹയിൽ തിരിച്ചെത്തിയ റയീസിന് ദുബായിലെ ഒരു കമ്പനിയിൽ നിന്നും ജോലിക്കായി ഓഫർ ലെറ്റർ ലഭിച്ചിരുന്നു. ഇത് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് റയീസിന്റെ മരണം സംഭവിക്കുന്നത്.
ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റയീസ്. സഹോദരൻ - ഫായിസ് നജീബ്, സഹോദരി - റൗദാ നജീബ്. കുടുംബം ഖത്തറിലാണ് താമസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്