ടിറാന: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളില്‍ മോശം സ്വാധീനം ചൊലുത്തുന്നു എന്ന കാരണം കാട്ടി ടിക്‌ടോക്കിന് അല്‍ബേനിയയിൽ ഒരു വർഷത്തെ നിരോധനം. കഴിഞ്ഞ മാസം കൗമാരക്കാരനായ ഒരു വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതോടെയാണ് അല്‍ബേനിയ ടിക്‌ടോക്കിനെതിരെ നടപടിയിലേക്ക് നീങ്ങിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സോഷ്യല്‍ മീഡിയയിലെ തര്‍ക്കത്തിന് പിന്നാലെയായിരുന്നു കുട്ടിയുടെ കൊലപാതകം എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കൊലപാതകത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ടിക്ടോക്കില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് തീരുമാനം.
സ്കൂളുകള്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അല്‍ബേനിയ പ്രധാനമന്ത്രി എഡി റാമ വ്യക്തമാക്കി. അതേസമയം പതിനാലുകാരന്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ അല്‍ബേനിയ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് ടിക്‌ടോക്കിന്‍റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്