ടുണീഷ്യ: ടുണീഷ്യന്‍ തീരത്ത് ബോട്ട് മുങ്ങി 20 കുടിയേറ്റക്കാര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ടിഎപി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഒരാഴ്ചയ്ക്കിടെ ഉണ്ടായ രണ്ടാമത്തെ ദുരന്തമാണിത്.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ ഒരു പ്രധാന തുറമുഖ നഗരവും യൂറോപ്പിലെത്താന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ, പ്രത്യേകിച്ച് സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരുടെ പ്രധാന ഗതാഗത കേന്ദ്രവുമായ സ്ഫാക്സിന്റെ തീരത്ത് നിന്ന് ഏകദേശം 13 മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 11 മണിയോടെ ടുണീഷ്യയിലെ മഹ്ദിയ ഗവര്‍ണറേറ്റിലെ ചെബ്ബയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്. രാജ്യത്തിന്റെ ദേശീയ ഗാര്‍ഡിനെ ഉദ്ധരിച്ച് ടിഎപി റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്