പാരീസ്: 72കാരിയെ വർഷങ്ങളോളം മയക്കുമരുന്ന് നൽകി നിരവധി ആളുകളേ ഉപയോഗിച്ച് പീഡിപ്പിച്ച സംഭവത്തിൽ സ്ത്രീയുടെ മുൻ ഭർത്താവിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.
ഫ്രാൻസിൽ ഏറെ ചർച്ചകൾക്ക് കാരണമായ ജിസേൽ പെലികോട്ട് എന്ന 72 കാരിയുടെ മുൻ ഭർത്താവ് ഡൊമിനിക് പെലികോട്ട് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 72കാരിയെ പീഡിപ്പിച്ച 50 ഓളം പുരുഷന്മാർക്കൊപ്പമായിരുന്നു കേസിന്റെ വിചാരണ നടന്നത്.
വിചാരണ ചെയ്യപ്പെട്ട പുരുഷന്മാർ എല്ലാവരും തന്നെ ഒരു കുറ്റകൃത്യമെങ്കിവും ചെയ്തതായി കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കേസിലെ മറ്റ് പ്രതികൾക്ക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനേക്കാൾ കുറവ് ജയിൽ ശിക്ഷയാണ് നൽകിയിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്