പുടിന് മടുത്ത് തുടങ്ങിയോ? ഉക്രെയിന്‍ യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്റ്

DECEMBER 20, 2024, 2:13 AM

മോസ്‌കോ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏത് സമയത്തും ചര്‍ച്ചനടത്താന്‍ തയാറാണെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ട്രംപുമായുള്ള ചര്‍ച്ചയില്‍ ഉക്രെയിന്‍ യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും അദേഹം പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി ഉക്രെയിന്‍ ഭരണകൂടവും ഉള്‍പ്പെടുമെന്നും പുടിന്‍ പറഞ്ഞു. വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലാണ് പുടിന്റെ പ്രസ്താവന.

വര്‍ഷങ്ങളായി താന്‍ ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പുടിന്‍ പറഞ്ഞു. അതേസമയം ഉക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി ഉള്‍പ്പെടെ ആരുമായും ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam