ചിഡോ ചുഴലിക്കാറ്റ്: ആകെ മരണസംഖ്യ ഇപ്പോഴും അജ്ഞാതം; മയോട്ടെ വൃത്തിയാക്കി തുടങ്ങി

DECEMBER 18, 2024, 6:01 PM

മയോട്ട്: ചിഡോ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരില്‍ ഫ്രാന്‍സിലെ മയോട്ടയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചത് 31 മരണങ്ങളാണ്. ചുഴലിക്കാറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തിലൂടെ കടന്നുപോകുകയും നിരവധി  അപകടങ്ങള്‍ ഉണ്ടാക്കുകയും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ ഇല്ലാതാക്കുകയും ചെയ്തു.

ഫ്രാന്‍സിലെ ഏറ്റവും ദരിദ്രമായ പ്രദേശമായ മയോട്ടില്‍ ധാരാളം രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്. അവരുടെ കുടില്‍ പട്ടണങ്ങള്‍ കൊടുങ്കാറ്റില്‍ പരന്നുകിടക്കുന്നത് കാണാം. കൂടാതെ പല പ്രദേശങ്ങളും ഇപ്പോഴും ചെന്നെത്താന്‍ പറ്റാതെ അപ്രാപ്യമായി തുടരുകയാണ്. ഇത് മരണത്തിന്റെയും നാശത്തിന്റെയും തോത് കണക്കാക്കുന്നതിന് ഇപ്പോഴും തടസമായി നില്‍ക്കുകയാണ്.

120 മെട്രിക് ടണ്‍ ഭക്ഷണം ബുധനാഴ്ച വിതരണം ചെയ്യാനിരിക്കെ മയോട്ടിലെ അധികൃതര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഫ്രാന്‍സിന്റെ മറ്റ് ഇന്ത്യന്‍ മഹാസമുദ്ര പ്രദേശമായ റീയൂണിയന്‍ ദ്വീപില്‍ നിന്ന് എയര്‍ ബ്രിഡ്ജ് വഴിയാണ് സാധനങ്ങള്‍ എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam