മോസ്കോ; ഉക്രൈനെതിരെ ആക്രമണം കടുപ്പിച്ചതോടെ ലോകരാജ്യങ്ങൾക്ക് മുന്നിൽ റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മധ്യേഷ്യയിൽ തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് റഷ്യ. ഇതിൻ്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ കൂടെക്കൂട്ടാൻ റഷ്യ പുതിയ നിയമം പാസാക്കിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി തീവ്രവാദ ഗ്രൂപ്പുകളുടെ നിരോധനം നീക്കാൻ കോടതികൾക്ക് അധികാരം നൽകുന്ന നിയമം റഷ്യൻ പാർലമെൻ്റ് പാസാക്കി. 20 വർഷത്തെ യുദ്ധത്തിന് ശേഷം ഛിന്നഭിന്നമായ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിൻവാങ്ങിയതോടെ 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തു. നിലവിൽ ഒരു രാജ്യവും അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ റഷ്യ താലിബാനുമായി ബന്ധം സ്ഥാപിക്കുകയാണ്. റഷ്യയിലെ നിരോധിത ഭീകര ഗ്രൂപ്പുകളുടെ പട്ടികയില്‍ നിന്ന് സിറിയന്‍ ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിനെ (എച്ച്ടിഎസ്) നീക്കം ചെയ്യണമെന്ന് റഷ്യയിലെ മുസ്ലീം മേഖലയായ ചെച്നിയയുടെ നേതാവ് റംസാന്‍ കദിറോവ് ആവശ്യപ്പെട്ടതായി എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
പുതിയ നിയമം അനുസരിച്ച് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം സംഘടന അവസാനിപ്പിച്ചാല്‍, ഭീകരവാദ സംഘടനയുടെ ലിസ്റ്റില്‍ നിന്ന് താലിബാനെ നീക്കം ചെയ്യാം. 2003 ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഗ്രൂപ്പുകളുടെ ആദ്യ ബാച്ചില്‍ താലിബാന്‍ ഉണ്ടായിരുന്നു.
സിറിയയുടെ എച്ച്ടിഎസിനെ 2020 ലെ ഭീകര സംഘടനയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അസദ് ഭരണകൂടത്തെ അട്ടിമറിച്ച് വിമതപോരാളികളുടെ സംഘം സിറിയയില്‍ അധികാരം ഉറപ്പിച്ചതോടെ, ഇനി ഇവരുമായും പുതിയ സഖ്യത്തിലേര്‍പ്പെടാനാണ് റഷ്യയുടെ തീരുമാനം.
അതിനിടെ, സൈനിക സഹകരണം വർധിപ്പിച്ചതിൻ്റെ പേരിൽ റഷ്യയ്ക്കും ഉത്തരകൊറിയയ്ക്കുമെതിരെ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ പുതിയ ഉപരോധം പ്രഖ്യാപിച്ചു. ഏറ്റവും പുതിയ യുഎസ് ഉപരോധം ഉത്തരകൊറിയൻ ബാങ്കുകൾ, ജനറൽമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും റഷ്യൻ എണ്ണ ഷിപ്പിംഗ് കമ്പനികളെയും ലക്ഷ്യമിടുന്നതായി റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്