വിഷവാതകം ശ്വസിച്ച് ജോര്‍ജിയയില്‍ 12 ഇന്ത്യക്കാര്‍ മരിച്ച നിലയില്‍

DECEMBER 16, 2024, 7:27 PM

തബ്ലിസി: ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ച നിലയില്‍. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം തന്നെ ഒരു ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരാണ്.

അതേസമയം മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റസ്റ്റോറന്റിലെ രണ്ടാം നിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

എന്നിരുന്നാലും കൊലപാതകം ആണോ എന്നതടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് ജോര്‍ജിയ പൊലീസ് പറഞ്ഞു. മൃതശരീരങ്ങളില്‍ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam