മോസ്‌കോ: റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവൻ ലഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറിലോവിനെ കൊലപ്പെടുത്തിയ ഉസ്ബെക്കിസ്ഥാൻ പൗരൻ പിടിയിൽ.
റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) പബ്ലിക് റിലേഷൻസ് സെൻ്റർ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉക്രേനിയൻ രഹസ്യാന്വേഷണ വിഭാഗമാണ് തന്നെ ഈ ആക്രമണത്തിന് റിക്രൂട്ട് ചെയ്തതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് വിവരം. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് ആണ് റിപ്പോർട്ട് ചെയ്തത്.
ഉക്രേനിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശ പ്രകാരം പ്രതി മോസ്കോയിൽ എത്തുകയും, സ്ഫോടകവസ്തുക്കൾ കിറിലോവിൻ്റെ വസതിയുടെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറിൽ സ്ഥാപിക്കുകയും ചെയ്തു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.
ആക്രമണം നടത്തുന്നതിന് പകരമായി പ്രതിക്ക് 100,000 ഡോളറും ഏതെങ്കിലും ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തേക്ക് കടക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തിരുന്നു. കൊലപാതകം, ഭീകരാക്രമണം, തോക്കുകളും സ്‌ഫോടക വസ്തുക്കളും അനധികൃതമായി കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്