ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും കൈകോർക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും പ്രാഥമിക ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ട്.
സഹകരണം ശക്തമാക്കുന്നതിനൊപ്പം ലയന സാധ്യതയും ചർച്ച ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെസ്ലയും ചൈനീസ് വാഹനനിര്‍മാതാക്കളും മേൽക്കൈ വാഴുന്ന ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തായിരിക്കും ഇരുവരും കൂടുതല്‍ സഹകരിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മറ്റ് സാധ്യതയുള്ള പങ്കാളിത്തങ്ങൾക്കൊപ്പം നിസ്സാനുമായുള്ള ലയനം തൻ്റെ കമ്പനി പരിഗണിക്കുകയാണെന്ന് ഹോണ്ട ചീഫ് എക്സിക്യൂട്ടീവ് തോഷിഹിറോ മിബ് ബുധനാഴ്ച പറഞ്ഞു. പ്രാദേശികതലത്തിലും ആഗോളതലത്തിലും എതിരാളികളില്‍നിന്നുള്ള കടുത്ത മത്സരം നേരിടാനായാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോര്‍ക്കുന്നത്.
നിസാന്‍-ഹോണ്ട കമ്പനികളുടെ കുടക്കീഴില്‍ പുതിയൊരു സംരംഭം ആരംഭിക്കാനുള്ള സാധ്യതയും ചർച്ചചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ, ഹോണ്ടയ്ക്കും നിസ്സാനും ഒപ്പം മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ 'മിത്‌സുബിഷി'യും പങ്കാളികളായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവി വിപണിയിൽ വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഹോണ്ടയും നിസാനും പുതിയ ചുവടുവെപ്പുകൾ നടത്തുന്നത്. ഇ.വിയുടെ വരവോടെ യൂറോപ്പിലും യുഎസിലും ഇരു കമ്പനികൾക്കും കടുത്ത മത്സരം നേരിടേണ്ടി വന്നു. വിപണിയിലും അവർ പിന്നിലായി. ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിച്ചതോടെ ഹോണ്ടയ്ക്കും നിസ്സാനും ചൈനയിലെ വിപണി വിഹിതത്തിൽ വൻ ഇടിവ് നേരിട്ടു. ഇതും പുതിയ നീക്കത്തിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്