മൊഗാദിഷു: സൊമാലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് 18 ജീവനക്കാരുമായി ചൈനയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന കപ്പല്‍ ഹൈജാക്ക് ചെയ്ത കടല്‍ക്കൊള്ളക്കാര്‍ 10 മില്യണ്‍ ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെടുന്നതായി സോമാലിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കപ്പല്‍ ഡെക്കില്‍ ആയുധധാരികളാല്‍ വളഞ്ഞ തങ്ങളുടെ ബന്ദികളുടെ ചിത്രങ്ങളും ഹൈജാക്കര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
നവംബര്‍ അവസാനത്തോടെയാണ് കപ്പല്‍ ഹൈജാക്ക് ചെയ്തിരുന്നത്. അര്‍ദ്ധ സ്വയംഭരണ സ്‌റ്റേറ്റായ പണ്ട്ലാന്‍ഡിലെ സാഫുന്‍ ജില്ലയിലേക്ക് കൊണ്ടുപോയ കപ്പലിലെ ജീവനക്കാരെ അവിടെ തടവിലാവുകയും ചെയ്തു.
2020-ല്‍ പണ്ട്ലാന്‍ഡ് ഈ കപ്പലിന് മത്സ്യബന്ധന ലൈസന്‍സ് നല്‍കിയിരുന്നുവെങ്കിലും ലൈസന്‍സ് കാലഹരണപ്പെട്ടതായി സോമാലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൊമാലിയന്‍ കടലില്‍ നിരന്തരമായ സുരക്ഷാ വെല്ലുവിളികള്‍ ഇപ്രകാരം തുടരുകയാണ്. 2011-ല്‍ സൊമാലിയന്‍ തീരത്ത് 160-ലധികം ആക്രമണങ്ങള്‍ നടന്നതായി ഐക്യരാഷ്ട്രസഭ പറയുന്നു. യുഎസിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ എത്തിയതോടെ ഇത്തരം അതിക്രമങ്ങള്‍ പിന്നീട് ഗണ്യമായി കുറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്