മോസ്‌കോ: റഷ്യയുടെ രാസായുധ വിഭാഗം തലവന്‍ ഇഗോര്‍ കിറിലോവ് ചൊവ്വാഴ്ച മോസ്‌കോയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിറിലോവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഉക്രെയ്ന്‍ ഏറ്റെടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യന്‍ ഭാഗത്ത് കൊല്ലപ്പെടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള സൈനിക മേധാവിയാണ് ഇഗോര്‍ കിറിലോവ്.
തെക്കുകിഴക്കന്‍ മോസ്‌കോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് സമീപം ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് കിറിലോവും സഹായിയും മരിച്ചത്. ഉക്രെയ്നിലെ റഷ്യന്‍ സൈനിക നേട്ടങ്ങളെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രശംസിച്ചതിന് തൊട്ടുപിന്നാലെയാണ് മോസ്‌കോയിലെ ജനവാസമേഖലയില്‍ ആക്രമണം നടന്നത്.
കിറിലോവ് റഷ്യയുടെ റേഡിയോ ആക്ടീവ്, കെമിക്കല്‍, ബയോളജിക്കല്‍ ഡിഫന്‍സ് ഫോഴ്സിന്റെ തലവനായിരുന്നു. റേഡിയേഷന്‍, കെമിക്കല്‍/ ബയോളജിക്കല്‍ ഏജന്റുകള്‍ എന്നിവയാല്‍ മലിനമായ അന്തരീക്ഷത്തില്‍ സൈനികരെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഒരു പ്രത്യേക യൂണിറ്റാണിത്. നിരോധിത രാസായുധം പ്രയോഗിച്ചതിന് ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ മരണം. 54 കാരനായ കിറിലോവിന്റെ മരണം മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷാ നടപടികളുടെ പുനരവലോകനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്