യുഎഇയിൽ വിരമിച്ചവർക്കും വിസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (എഫ്എസിസിഎസ്) 55 വയസ്സിന് മുകളിലുള്ളവർക്ക് അഞ്ച് വർഷത്തെ വിസ പ്രഖ്യാപിച്ചു. പ്രഖ്യാപനം അനുസരിച്ച്, 55 വയസോ അതിൽ കൂടുതലോ പ്രായമുള്ള വിരമിച്ചവർക്ക് അഞ്ച് വർഷത്തെ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാം. .
ആർക്കൊക്കെ വിസയ്ക്ക് അപേക്ഷിക്കാം
1) 15 വർഷമായി യുഎഇയിലോ വിദേശത്തോ ജോലി ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.
2) 1 ദശലക്ഷം ദിർഹത്തിൻ്റെ ആസ്തിയോ 1 ദശലക്ഷം ദിർഹത്തിൻ്റെ സമ്പാദ്യമോ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, അവർക്ക് യുഎഇയിൽ പ്രതിമാസ വരുമാനം 15,000 ദിർഹമോ 1,80,000 ദിർഹമോ വാർഷിക വരുമാനമോ ഉണ്ടായിരിക്കണം.
2) യുഎഇക്ക് പുറത്താണെങ്കിൽ, അവർക്ക് 20,000 ദിർഹം മാസവരുമാനം ഉണ്ടായിരിക്കണം.
4) 1 ദശലക്ഷത്തിന്‍റെ സമ്പാദ്യം 3 വർഷത്തെ ഫിക്സഡ് ഡിപോസിറ്റായിരിക്കണം.
5) 3 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായി 500,000 ദിർഹവും വസ്തുവിന്‍മേല്‍ 500,000 ദിർഹവും നീക്കിവച്ചാലും വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 1 ദശലക്ഷത്തിന്‍റെ നിക്ഷേപമുണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ.
6) ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും ആവശ്യമാണ്.
അഞ്ച് വർഷത്തേക്ക് അനുവദിക്കുന്ന വിസ അടുത്ത അഞ്ച് വർഷത്തേക്ക് പുതുക്കാം. യുഎഇ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. എന്നാൽ ഇതിന് യുഎഇ ഐഡി ആവശ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്