റിയോഡി ജനീറോ: ആമസോണ്‍ മഴക്കാടുകള്‍ രണ്ടായി പിളർത്തി റോഡുകൾ വരുന്നു. പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി വനത്തെ പിളര്‍ത്തിയാണ് നാലുവരിപ്പാത വരുന്നത്.
എന്തിനാണ് ധൃതിപ്പെട്ട് വീതിയേറിയ ഈ റോഡ് നിര്‍മിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഏറെ കൗതുകം. ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടി നടക്കാന്‍ പോകുന്നത് ബ്രസീലിലെ ബേലം നഗരത്തിലാണ്. നഗരത്തിലേക്ക് എത്താനുള്ള എളുപ്പ വഴി ഒരുക്കുനാണ് ഈ നീക്കത്തിന് പിന്നിൽ.
ലോക രാഷ്ട്ര നേതാക്കളും പ്രമുഖരും ഉള്‍പ്പെടെ 50000 ത്തോളം പേര്‍ പങ്കെടുക്കുന്ന പ്രധാന സമ്മേളനമാണിത്. നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനാണ്് പുതിയ പാത. 14 കിലോമീറ്ററോളം ദൂരത്തില്‍ നിര്‍മിക്കുന്ന റോഡിന് വേണ്ടി നിരവധി കൂറ്റന്‍ മരങ്ങള്‍ മുറിച്ച് മാറ്റിക്കഴിഞ്ഞു.
ഹൈവേ നിർമ്മാണം സുസ്ഥിരവും പ്രയോജനകരവുമാണെന്ന് സർക്കാർ വിശദീകരിക്കുന്നു. എന്നാൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നു. കാലാവസ്ഥാ ഉച്ചകോടിയുടെ പേരിൽ വനനശീകരണം നടക്കുന്നുവെന്നതാണ് വിരോധാഭാസം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
മഴക്കാടുകളിലൂടെ റോഡ് നിര്‍മിക്കുന്ന പദ്ധതി 2012ല്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു എങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ ഉച്ചകോടിയുടെ പേരിലാണ് റോഡ് നിര്‍മാണം സജീവമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്