ഓസ്ട്രേലിയയിലെ ഒരു സ്‌കൂളിനുള്ളിലെ പാറക്കെട്ടില്‍ നിന്ന് ഫോസിലൈസ് ചെയ്ത ദിനോസര്‍ കാല്‍പ്പാടുകളുടെ ഒരു കൂട്ടം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍.
ക്വീന്‍സ്ലാന്റിലെ ഗ്രാമീണ ബനാന ഷയറിലെ സ്‌കൂളിലെ പാറക്കൂട്ടങ്ങളില്‍ നിന്നാണ് ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിലെ ഡസന്‍ കണക്കിന് ഫോസിലൈസ് ചെയ്ത കാല്‍പ്പാടുകള്‍ സ്ലാബില്‍ പതിഞ്ഞിട്ടുണ്ടെന്ന് ചരിത്ര ഗവേഷകന്‍ റോമിലിയോ പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സാന്ദ്രതയിലുള്ള ദിനോസര്‍ കാല്‍പ്പാടുകളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.
‘ബഹുഭൂരിപക്ഷം ദിനോസര്‍ ഫോസിലുകളും, പാലിയന്റോളജിസ്റ്റുകള്‍ കണ്ടെത്തിയതല്ല. യഥാര്‍ത്ഥത്തില്‍ അവ കണ്ടെത്തിയത് സാധാരണ ജനങ്ങളാണെന്നും അദ്ദേഹം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്