ദുബായ്: റഷ്യ-ഉക്രെയ്ന്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു. യു.എസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഉക്രെയ്ന്‍ അംഗീകരിച്ചു. റഷ്യയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. വ്‌ളാഡിമര്‍ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ഉക്രെയ്‌നിന് നിര്‍ത്തിവെച്ച സാമ്പത്തിക സഹായം പുനസ്ഥാപിക്കും. ഇന്റവലിജന്‍സ് വിവരങ്ങള്‍ നിര്‍ത്തി വെച്ച അമേരിക്കന്‍ നടപടിയും പിന്‍വലിക്കുമെന്ന് യു.എസ് അറിയിച്ചു.
വെടി നിര്‍ത്തല്‍ സന്നദ്ധത അറിയിച്ചെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താത്ക്കാലികമായി വെടി നിര്‍ത്തല്‍ അംഗീകരിച്ച് നീട്ടാം. തടവുകാരുടെ കൈമറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട ഉക്രെയ്ന്‍ കുട്ടികളുടെ മടങ്ങി വരവ് എന്നിവയിലെ ധാരണ ചര്‍ച്ചയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്