ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയ ബലൂച് കലാപകാരികള്‍ ബുധനാഴ്ച ഒരു അന്തിമ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബലൂച് തടവുകാരെ മോചിപ്പിക്കുന്നതിന് 24 മണിക്കൂര്‍ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. അധികാരികള്‍ ഇത് പാലിച്ചില്ലെങ്കില്‍, ബന്ദികളെ വിചാരണയ്ക്കും ശിക്ഷയ്ക്കും വിധേയമാക്കുമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി മുന്നറിയിപ്പ് നല്‍കി.
'ഇപ്പോള്‍, ഒരു ദിവസം കഴിഞ്ഞു, അധിനിവേശ രാജ്യത്തിന് മുന്നില്‍ 24 മണിക്കൂര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. നല്‍കിയിരിക്കുന്ന അന്ത്യശാസനത്തിനുള്ളില്‍ ബലൂച് തടവുകാരുടെ കൈമാറ്റത്തില്‍ പാകിസ്ഥാന്‍ പ്രായോഗിക പുരോഗതി കൈവരിച്ചില്ലെങ്കില്‍, എല്ലാ ബന്ദികളെയും ബലൂച് ദേശീയ കോടതിയില്‍ ഹാജരാക്കും. അവിടെ, ഭരണകൂട അതിക്രമങ്ങള്‍, കൊളോണിയല്‍ അധിനിവേശം, വംശഹത്യ, ചൂഷണം, ബലൂചിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിത്തം എന്നീ കുറ്റങ്ങള്‍ ചുമത്തി അവരെ വിചാരണ ചെയ്യും,' ബിഎല്‍എ ഏറ്റവും പുതിയ പ്രസ്താവനയില്‍ പറഞ്ഞു.
ജാഫര്‍ എക്‌സ്പ്രസില്‍ നിന്ന് ഇന്റലിജന്‍സ് ഏജന്റുമാര്‍, പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരുള്‍പ്പെടെ 200 ലധികം പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരെ ഏതെങ്കിലും സൈനിക ആക്രമണം ആരംഭിച്ചാല്‍ ബന്ദികളെ വധിക്കുമെന്ന് ബിഎല്‍എ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ, 155 യാത്രക്കാരെ ട്രെയിനില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും 27 വിമതരെ വധിച്ചെന്നും പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു.
ബലൂചിസ്ഥാന്‍ പ്രവിശ്യയ്ക്ക് സ്വാതന്ത്ര്യം തേടുന്ന ബിഎല്‍എ, നിലവില്‍ 214 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും 30 പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്