ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത ബലൂച് കലാപകാരികളെ എല്ലാവരെയും വധിച്ചെന്ന് പാക് സൈന്യം. ഇതോടെ 24 മണിക്കൂറിലേറെ നീണ്ട ബന്ദി നാടകം അവസാനിച്ചു. ആക്രമണം നടത്തിയ 33 ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. 346 യാത്രക്കാരെ ട്രെയിനില്‍ നിന്ന് മോചിപ്പിച്ചു.
ബലൂച് ലിബറേഷന്‍ ആര്‍മി 21 യാത്രക്കാരെയും നാല് അര്‍ദ്ധസൈനിക ഫ്രോണ്ടിയര്‍ കോര്‍പ്‌സ് സൈനികരെയും കൊലപ്പെടുത്തിയെന്നും പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.
'എല്ലാ ഭീകരരെയും വധിക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തുകൊണ്ട് ബുധനാഴ്ച വൈകുന്നേരം സായുധ സേന ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി,' പാക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ്് പറഞ്ഞു.
ഒന്‍പത് കോച്ചുകളിലായി ഏകദേശം 400 യാത്രക്കാരുമായി ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസ്, ബിഎല്‍എ സംഘാംഗങ്ങള്‍ ചൊവ്വാഴ്ചയാണ് ആക്രമിച്ച് പിടിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്