ദോഹ: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈല്‍ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലിന്റെ അവശിഷ്ടങ്ങള്‍ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമായി ബാധിക്കുമെന്നും അത് കൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ മിസൈല്‍ അവശിഷ്ടങ്ങളില്‍ കൈകൊണ്ടു സ്പര്‍ശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് വലിയ അപകടം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
സംശയിക്കപ്പെടുന്ന തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 40442999 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേര്‍ക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്