ഇസ്ലാമാബാദ്: ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ പിന്തുണച്ച് പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഇന്ത്യ ഭീകരവാദം എന്ന് വിശേഷിപ്പിക്കുന്നത് 'നിയമപരമായ പോരാട്ടം' ആണെന്നും പാകിസ്ഥാന്‍ കശ്മീരിലെ ജനതയ്ക്ക് രാഷ്ട്രീയ, നയതന്ത്ര, ധാര്‍മ്മിക പിന്തുണ നല്‍കുന്നത് തുടരുമെന്നും മുനീര്‍ പറഞ്ഞു.
പാകിസ്ഥാന്‍ നാവിക അക്കാദമിയില്‍ ശനിയാഴ്ച നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് മുനീര്‍ ഭീകരവാദത്തെ ന്യായീകരിച്ചത്. ഇന്ത്യ പാകിസ്ഥാനെതിരെ രണ്ടുതവണ പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്നും ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു സംഘര്‍ഷത്തിന്റെയും ഉത്തരവാദിത്തം ആക്രമണകാരിക്കായിരിക്കുമെന്നും മുനീര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു ആഴ്ച മുന്‍പ് ഏപ്രില്‍ 16 ന് ഇസ്ലാമാബാദില്‍ നടന്ന വിദേശ പാകിസ്ഥാനികളുടെ കണ്‍വെന്‍ഷനില്‍ മുനീര്‍ സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 'ഇന്ത്യ ഭീകരത എന്ന് വിശേഷിപ്പിക്കുന്നത് വാസ്തവത്തില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ പ്രകാരമുള്ള നിയമാനുസൃതമായ പോരാട്ടമാണ്. കശ്മീരി ജനതയുടെ ആഗ്രഹങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും പ്രശ്‌ന പരിഹാരത്തിന് പകരം സംഘര്‍ഷം അടിച്ചമര്‍ത്തന്‍ ശ്രമിക്കുകയും ചെയ്തവര്‍ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അതിനെ കൂടുതല്‍ പ്രസക്തമാക്കി,' എന്നാണ് മുനീര്‍ പറഞ്ഞത്.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനി പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കില്‍ അത് പാക് അധിനിവേശ കശ്മീര്‍ ഇന്ത്യക്ക് തിരികെ നല്‍കുന്നതിനെ സംബന്ധിച്ച് മാത്രമായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്