ജറുസലേം: യെമനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈൽ തൊടുത്തുവിട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇസ്രായേൽ സൈന്യം ഇക്കാര്യം അറിയിച്ചത്. ഇതേത്തുടർന്ന് തെക്കൻ ഇസ്രായേലിൽ അടിയന്തര സൈറണുകൾ മുഴങ്ങിയതായും സൈന്യം അറിയിച്ചു.
ആക്രമണഭീഷണികള്‍ തടയാന്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍ സജ്ജമാണെന്നും ഇസ്രേയല്‍ പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് സന വിമാനത്താവളത്തിലും യമനിലെ പ്രധാനനഗരമായ ഹൊദീദയിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
അതേസമയം ഇസ്രായേലിനെതിരായ ആക്രമണം തുടർന്നാൽ, ഇറാനുമായി സഖ്യമുള്ള ഹൂത്തി പ്രസ്ഥാനത്തിനെതിരെ നാവിക, വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്