ടെഹ്‌റാൻ : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെ ഫത്‌വ(ദൈവത്തിൻ്റെ ശത്രുക്കൾ ) പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി.
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തെ ആവർത്തിച്ച് വെല്ലുവിളിച്ച അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ അട്ടിമറിക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്ന് ഷിരാസി ആഹ്വാനം ചെയ്തു.
ഇറാനെ ആക്രമിക്കുന്ന ഏതൊരു ശക്തിയെയും ദൈവത്തിനെതിരെ പോരാടുന്ന "മൊഹറബ്" ആയി കണക്കാക്കണമെന്ന് ഫത്‌വയിൽ പറയുന്നു.
ഇറാനിയൻ നിയമപ്രകാരം, അത്തരം വ്യക്തികൾക്ക് മരണം, കുരിശിലേറ്റൽ, അംഗഛേദം അല്ലെങ്കിൽ നാടുകടത്തൽ എന്നിവ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആ ശത്രുവിനൊപ്പം ചേർന്ന് മുസ്‌ലിങ്ങളോ ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതൊരു നീക്കവും ഹറാമാണ്. ഈ ശത്രുക്കളെ അവരുടെ തെറ്റായ വാക്കുകളിലും പ്രവൃത്തികളിലും കുറ്റബോധമുള്ളവരാണെന്ന് തോന്നിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഫത്‌വ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്