ഒരാഴ്ചയോളം തിരഞ്ഞ കണ്ണൂര്‍ സ്വദേശി ഷാര്‍ജയിലെ കടലില്‍ മുങ്ങി മരിച്ച നിലയില്‍

JANUARY 19, 2026, 6:04 AM

ഷാര്‍ജ: കണ്ണൂര്‍ സ്വദേശി ഷാര്‍ജയിലെ കടലില്‍ മുങ്ങി മരിച്ച നിലയില്‍. കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) യാണ് ഷാര്‍ജ ജുബൈല്‍ ബീച്ചില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് വര്‍ഷത്തിലേറെയായി അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ചയോളമായി കാണാത്തതിനാല്‍ അന്വേഷിക്കുകയായിരുന്നു. 

സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍ നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല.

മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഷാര്‍ജ പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മുന്‍പ് കുവൈറ്റിലും ജോലിചെയ്തിരുന്നു. 10 വര്‍ഷത്തോളമായി പ്രവാസിയാണ്.

പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകള്‍: ഇവാനിയ. സജിത്കുമാര്‍ (കുറ്റിയാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), ബാബു, ഇന്ദിര, നിഷ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നടപടികള്‍ ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam