'ട്രേഡ് ബസൂക്ക' പ്രയോഗിക്കുമോ? ട്രംപിനെ തറപറ്റിക്കാൻ ഒന്നിച്ച് യൂറോപ്യൻ രാജ്യങ്ങൾ 

JANUARY 19, 2026, 4:01 AM

വാഷിംഗ്‌ടൺ : ഗ്രീൻലാൻഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾ ആലോചിച്ച് യൂറോപ്യൻ യൂണിയൻ. 

തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം  'ട്രേഡ് ബസൂക്ക' പ്രയോഗിക്കാനാണ് യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നത്.  ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ  സംവിധാനം ഉപയോഗിക്കാൻ 27 രാജ്യങ്ങൾ അടങ്ങുന്ന കൂട്ടായ്മ ഒരുങ്ങുന്നത്. 

ട്രേഡ് ബസൂക്ക

vachakam
vachakam
vachakam

'ട്രേഡ് ബസൂക്ക' എന്നത് 2023-ൽ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ആന്റി-കോർഷൻ ഇൻസ്ട്രുമെന്റ് (ACI) യെയാണ് സൂചിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയന് എതിർ താരിഫുകൾ ചുമത്താനും യൂറോപ്യൻ സിംഗിൾ മാർക്കറ്റിലേക്കുള്ള അമേരിക്കൻ പ്രവേശനം നിയന്ത്രിക്കാനും ലാഭകരമായ യൂറോപ്യൻ യൂണിയൻ കരാറുകളിൽ ലേലം വിളിക്കുന്നതിൽ നിന്ന് യുഎസ് കമ്പനികളെ തടയാനും ACI അനുവദിക്കും. 

'ട്രേഡ് ബസൂക്ക'യിൽ താരിഫുകൾക്കപ്പുറം കയറ്റുമതി നിയന്ത്രണങ്ങളും യുഎസിനെ ബാധിക്കുന്ന അധിക നിയന്ത്രണങ്ങളും ഉൾപ്പെടുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, 2025 ജൂലൈയിൽ ഇരുപക്ഷവും താൽക്കാലിക വ്യാപാര ഉടമ്പടിയിൽ എത്തിയപ്പോൾ വൈകിയ 93 ബില്യൺ യൂറോയുടെ പ്രതികാര തീരുവ യുഎസിനെതിരെ ചുമത്തുന്നതും യൂറോപ്യൻ യൂണിയൻ പരിഗണിക്കും.

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ താരിഫ്

vachakam
vachakam
vachakam

ഗ്രീൻലൻഡിനെ പിടിച്ചെടുക്കുന്നത് എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് താരിഫ് ഏർപ്പെടുത്തിയത്. ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി 1 മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി ഉയരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam