മസ്കറ്റ്: കേരളത്തിൽ നിന്ന് കോഴിയും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഒമാൻ വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വെറ്ററിനറി വിഭാഗം നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
റോയൽ ഡിക്രി 45/2004 അനുസരിച്ച് നടപ്പാക്കിയ വെറ്ററിനറി ക്വാറന്റൈൻ നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും പരിഗണിച്ചാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. വിലക്കിന് കാരണമായ സാഹചര്യം മാറുന്നതുവരെ നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യവും മൃഗാരോഗ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇതിന് മുൻപ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും ഒമാൻ നിരോധിച്ചിരുന്നുവെങ്കിലും പിന്നീട് ആ വിലക്ക് പിൻവലിച്ചിരുന്നു. അതേസമയം, ലോക മൃഗാരോഗ്യ സംഘടനയുടെ ടെറസ്ട്രിയൽ അനിമൽ ഹെൽത്ത് കോഡ് അനുസരിച്ച് ഹീറ്റ് ട്രീറ്റ്‌മെന്റ് നടത്തിയതോ മറ്റ് രീതിയിൽ പ്രോസസ് ചെയ്തതോ ആയ ഉൽപ്പന്നങ്ങൾക്ക് ഈ വിലക്ക് ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
