സിയോള്‍: 2024 ഡിസംബറില്‍ പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സിയോളിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വിധിക്കെതിരെ ഏഴു ദിവസത്തിനകം യൂനിന് അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് യൂനിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയവല്‍ക്കരിച്ച തീരുമാനം എന്നാണ് യൂനിന്റെ അഭിഭാഷകര്‍ വിധിയെ വിശേഷിപ്പിച്ചത്.
പട്ടാള നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി, ഔദ്യോഗിക രേഖകള്‍ കെട്ടിച്ചമച്ചു, പട്ടാള നിയമം നടപ്പാക്കാന്‍ ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് യൂനിനെതിരെ ചുമത്തിയിരുന്നത്. ഇവയില്‍ യൂന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യൂന്‍ പരാജയപ്പെട്ടുവെന്നാണ് ജഡ്ജി ബെയ്ക് ഡേ-ഹ്യുന്‍ പറഞ്ഞത്. എല്ലാറ്റിനുമുപരി പ്രസിഡന്റ് എന്ന നിലയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനും നിയമവാഴ്ച പാലിക്കുന്നതിനും കടമ ഉണ്ടായിരുന്നിട്ടും പ്രതി ഭരണഘടനയെ അവഗണിക്കുന്ന ഒരു മനോഭാവം പ്രകടിപ്പിച്ചു എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. പട്ടാള നിയമം ഏര്‍പ്പെടുത്താന്‍ നടത്തിയ ശ്രമത്തിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്ന യൂനിന്റെ പേരില്‍ ആദ്യത്തെ കോടതി വിധിയാണ് പുറത്ത് വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
