കാബൂള്‍: അഫ്ഗാന് തലസ്ഥാനത്ത് ഒരു ഹോട്ടലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂളിലെ ഏറ്റവും സുരക്ഷിതമെന്ന് കണക്കാക്കപ്പെടുന്ന ഷഹ്റെ നാവ് എന്ന സ്ഥലത്തുള്ള ഹോട്ടലിലാണ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഷഹ്റെ നാവ് എന്ന സ്ഥലത്തുള്ള ഒരു ചൈനീസ് റെസ്റ്റോറന്റിന് പുറത്താണ് സ്ഫോടനം നടന്നതെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്റാന് അറിയിച്ചു. വിദേശികളുടെ താമസസ്ഥലവും നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചൈനീസ് റെസ്റ്റോറന്റിന് സമീപമുണ്ടായ സ്ഫോടനം ചൈനീസ് ഉദ്യോഗസ്ഥരുമായി യാത്ര ചെയ്തിരുന്ന വാഹനം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും, താലിബാനിലെ എതിര് വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും അഫ്ഗാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ചാവേർ ഡ്രോണുകളെ തുരത്താൻ വെറും 2,500 ഡോളറിന്റെ മാന്ത്രിക വിദ്യ; ഗൾഫ്
വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഗൾഫ് രാജ്യങ്ങളിൽ അപായ സൂചന; ബഹ്റൈൻ, യുഎഇ, കുവൈറ്റ്, ഇസ്രായേൽ
ഇറാനിലെ ഇന്ത്യക്കാർക്ക് നിർണ്ണായക ജാഗ്രതാ നിർദ്ദേശം; വെടിനിർത്തൽ നിലവിൽ വന്നെങ്കിലും 48 മണിക്കൂർ
ഇറാനുമായി വെടിനിർത്തൽ; പക്ഷേ ലബനനിൽ ആക്രമണം തുടരും; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ