പാരീസ്: ഗ്രീന്‍ലന്‍ഡിന്റെ പേരിലുള്ള യു.എസിന്റെ അധിക തീരുവ അസ്വീകാര്യമാണെന്നും ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും വ്യക്തമാക്കി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഉക്രെയ്ന്‍, ഗ്രീന്‍ലാന്‍ഡ് വിഷയത്തിലുള്ള ഒരു ഭീഷണിയും തങ്ങളെ സ്വാധീനിക്കില്ല. മാത്രമല്ല രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള ഫ്രാന്‍സിന്റെ പ്രതിബദ്ധത സംബന്ധിച്ച് അടിവരയിടുകയും ചെയ്തു.
ഫ്രാന്‍സിന്റെ വിദേശ, സുരക്ഷാ നയങ്ങള്‍ ദേശീയ പരമാധികാരത്തെയും ഐക്യരാഷ്ട്രസഭയെയും അതിന്റെ ചട്ടങ്ങളേയും ബഹുമാനിച്ചുകൊണ്ട് ഉള്ളതാണെന്നും മാക്രോണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്നിനും യൂറോപ്പില്‍ ശാശ്വത സമാധാനത്തിനായി പ്രതിജ്ഞാബദ്ധമായ രാജ്യങ്ങളുടെ സഖ്യത്തിനും പാരീസിന്റെ പിന്തുണ അദ്ദേഹം വീണ്ടും ഉറപ്പിക്കുന്നതായും പറഞ്ഞു.
ഈ അടിസ്ഥാനത്തിലാണ് ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഡെന്മാര്‍ക്കിന്റെ തീരുമാനത്തോടൊപ്പം ചേരാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും മാക്രോണ്‍ പറഞ്ഞു. തങ്ങള്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. പ്രത്യേകിച്ചും അത് ആര്‍ട്ടിക് മേഖലയിലും നമ്മുടെ യൂറോപ്പിന്റെ അതിര്‍ത്തികളിലുള്ള സുരക്ഷയെക്കുറിച്ചും ആയതിനാല്‍ എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഉക്രെയ്‌നിലോ ഗ്രീന്‍ലാന്‍ഡിലോ മറ്റെവിടെയെങ്കിലുമോ ഫ്രാന്‍സിന്റെ തീരുമാനങ്ങളെ ഒരു ഭീഷണിയും സ്വാധീനിക്കില്ലെന്ന് മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. താരിഫ് ഭീഷണികള്‍ അസ്വീകാര്യമാണ്. ഈ സാഹചര്യത്തില്‍ അവയ്ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം നടപടികള്‍ നടപ്പിലാക്കിയാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഏകോപിതമായും പ്രതികരിക്കുമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
അധിക നികുതി ചുമത്തുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും
പരസ്‌പര ബന്ധത്തെ ഇത് ദുർബലമാക്കുമെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്
ഉർസുല വോൺ ഡെർ ലെയ്‌ൻ പറഞ്ഞു. അധിക നികുതി ചുമത്തിയ യുഎസ് നടപടി
യുഎസ്–യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനെ പ്രതികൂലമായി ബാധിക്കുമെന്ന്
യൂറോപ്യൻ പീപ്പിൾസ് പാർടി (ഇപിപി) പ്രസിഡന്റ് മാൻഫ്രെഡ് വെബർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
