മാഡ്രിഡ്: ദക്ഷിണ സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. 25 പേരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ട്. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിനുമായി കൂട്ടിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം ഏകദേശം 6.40 ഓടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ ഏകദേശം 300 യാത്രക്കാര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂരോഗമിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
🚨🇪🇸#BREAKING
| NEWS ⚠️ —
Todd Paron🇺🇸🇬🇷🎧👽 (@tparon) January
18, 2026
Update the death toll has now risen to 11 and over
100 injured some in serious condition after 2 high speed rail trains
have collided, Adamuz, Spain. pic.twitter.com/1MRC5gkCRc
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
