ബെയ്ജിങ്: മദ്യലഹരിയില്‍ അബദ്ധത്തില്‍ വിഴുങ്ങിയ സ്പൂണുമായി ചൈനീസ് യുവാവ് നടന്നത് മാസങ്ങളോളം. ഇത് സ്വപ്നമാണെന്ന് കരുതി മാസങ്ങളോളം വയറ്റില്‍ സ്പൂണുമായി ജീവിക്കുകയും ചെയ്തു. തായ്‌ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് 29കാരനായ യാങ് എന്ന യുവാവ് 15 സെന്റി മീറ്റര്‍ നീളമുള്ള കോഫി സ്പൂണ്‍ വിഴുങ്ങിയതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്പൂണ്‍ വിഴുങ്ങി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് വയറ്റില്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയെ സമീപിക്കുകയായിരുന്നു. പ്ലാസ്റ്റിക് അകത്തുപോയതായിരിക്കാം എന്ന സംശയത്തോടെയാണ് പരിശോധിച്ചത്. എന്നാല്‍ പരിശോധനയില്‍ വയറിനുള്ളില്‍ സ്പൂണ്‍ കണ്ടെത്തുകയായിരുന്നു. ചെറുകുടലിന്റെ മുകള്‍ഭാഗത്തായിട്ടായിരുന്നു സ്പൂണ്‍ കിടന്നിരുന്നത്. ചെറുകുടലില്‍ വലിയ മുറിവുകളോ രക്തസ്രാവമോ ഉണ്ടാക്കുമായിരുന്നുവെന്നും എന്നാല്‍ മാസങ്ങളായി ആ വസ്തു ഗുരുതരമായ കേടുപാടുകള്‍ വരുത്താതിരുന്നത് അത്ഭുതമായിരിക്കുന്നുവെന്നായിരുന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
യാങ് ജനുവരിയില്‍ നടത്തിയ തായ്‌ലാന്‍ഡ് യാത്രയെക്കുറിച്ച് ഓര്‍ത്തപ്പോഴാണ്, താന്‍ ഹോട്ടല്‍ മുറിയില്‍ മദ്യപിക്കുകയും ഒരു സ്പൂണ്‍ ഉപയോഗിച്ച് ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തത് അയാള്‍ ഓര്‍ത്തു. സ്പൂണ്‍ അബദ്ധത്തില്‍ വിഴുങ്ങിയത് മദ്യലഹരിയില്‍ യാങ് അറിഞ്ഞില്ല. പിറ്റേന്ന് ഒരു സ്വപ്നമാണെന്ന് കരുതി അത് വിട്ടുകളയുകയും ചെയ്തു. സ്പൂണ്‍ വയറ്റിലുണ്ടെന്നറിയാത യാങ് ചൈനയിലേക്ക് തിരികെ പോവുകയും വ്യായാമം ഉള്‍പ്പെടെയുള്ള ദിനചര്യകള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
എന്‍ഡോസ്‌കോപ്പിക് പരിശോധനയ്ക്ക് ശേഷമാണ് സ്പൂണ്‍ കണ്ടെത്തിയത്. എന്നാല്‍ അത് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു. ആശുപത്രിയിലെ എന്‍ഡോസ്‌കോപ്പി സെന്ററിന്റെ തലവനായ ഡോ. ഷൗ ഹോങ്പിംഗ് ആണ് സങ്കീര്‍ണ്ണമായ നടപടിക്രമത്തിന് നേതൃത്വം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്