വത്തിക്കാൻ സിറ്റി: 3 വർഷം മുമ്പ് ഇറാഖ് സന്ദർശനത്തിനിടെ തന്നെ വധിക്കാൻ ശ്രമം നടന്നതായി ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021 മാർച്ചിൽ മൊസൂൾ സന്ദർശന വേളയിലായിരുന്നു ആക്രമിക്കാൻ പദ്ധതി.
ഒരു വനിതാ ചാവേറും സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ് ഇൻ്റലിജൻസ് അറിയിച്ചു. കൃത്യസമയത്ത് ഇറാഖി പോലീസ് തടഞ്ഞതിനാൽ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് അത് പൊട്ടിത്തെറിച്ചെന്നും ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന തൻ്റെ ആത്മകഥയിൽ പോപ്പ് വെളിപ്പെടുത്തി.
2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലേറെ രാജ്യങ്ങളിൽ പ്രകാശനം ചെയ്യുന്ന ‘ഹോപ്’ എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്. മാർപാപ്പയുടെ 88–ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രസിദ്ധീകരണം.
കോവിഡ് രൂക്ഷമായിരിക്കുന്ന സമയമായതിനാല്‍ ഇറാഖിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നും പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത വടക്കന്‍ നഗരമായ മൊസൂളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും തനിക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ യാത്രയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചതെന്നും മാര്‍പാപ്പ വ്യക്തമാക്കി.
ബാഗ്ദാദില്‍ എത്തിയപ്പോള്‍ തന്നെ ബോംബാക്രമണത്തെക്കുറിച്ച് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഇറാഖ് പോലീസിന് വിവരം നല്‍കിയിരുന്നു. പോലീസ് ആ വിവരം വത്തിക്കാന്‍ സുരക്ഷാ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. ചാവേറുകളിലൊരാള്‍ ഒരു സ്ത്രീയായിരുന്നു. എന്റെ സന്ദര്‍ശന സമയത്ത് സ്വയം മരിക്കാനുള്ള ഉറച്ച വിശ്വാസത്തോടെയാണ് അവര്‍ അവിടേക്ക് എത്തിയത്. ഇതേ ഉദ്ദേശത്തോടെ ഒരു ട്രക്കും അവിടേക്ക എത്തിയിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.
ചാവേറുകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ഇറാഖ് പോലീസിനോട് ചോദിച്ചിരുന്നു. അവര്‍ ഇനി ഇവിടെ ഉണ്ടാകില്ലായെന്നാണ് പോലീസ് തന്ന മറുപടി. ഇറാഖ് പോലീസ് അവരെ തടയുകയും അവര്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് യുദ്ധത്തിന്റെ ഫലം, മാര്‍പാപ്പ പറഞ്ഞു.
മൂന്ന് ദിവസം നീണ്ട യാത്രയില്‍ ഇറാഖിലെ ആറ് നഗരങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണത്തിന് കീഴില്‍ 2014നും 2017നുമിടയില്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ അവിടെ നിന്നും പലായനം ചെയ്തുവെന്നും മാര്‍പാപ്പ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്