മോസ്‌കോ: അശ്ലീല ഉള്ളടക്കത്തിന് (പോണ്‍) ബദലുകള്‍ സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കൂടുതല്‍ 'രസകരവും വികാരഭരിതവുമായ' മറ്റെന്തെങ്കിലും വികസിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പോണോഗ്രഫിയുടെ ആഗോള പ്രചാരത്തെ പുടിന്‍ അംഗീകരിച്ചു. എന്നാല്‍ ഇത് റഷ്യയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലെന്നും ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
'ലോകമെമ്പാടുമുള്ളവര്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു. ഇത് ഞങ്ങള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഒരു പ്രശ്‌നമാണ്,' പുടിന്‍ അഭിപ്രായപ്പെട്ടു. അത്തരം അശ്ലീല ഉള്ളടക്കം നിരോധിക്കാമെന്നിരിക്കെ കൂടുതല്‍ ആകര്‍ഷകമായ ബദലുകള്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
'നിരോധനങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകാം, പക്ഷേ ഒരാള്‍ എപ്പോഴും ഇതരമാര്‍ഗങ്ങളുമായി വരേണ്ടതുണ്ട് - കൂടുതല്‍ താല്‍പ്പര്യമുണ്ടാക്കുന്ന, ഒരു അശ്ലീല വെബ്സൈറ്റിനേക്കാള്‍ ആകര്‍ഷകവും രസകരവുമായ ഒന്ന്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് പുടിന്‍ അടുത്തിടെ രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള അസാധാരണമായ നിര്‍ദ്ദേശങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ജോലിസ്ഥലത്ത് ഉച്ചഭക്ഷണ സമയത്തും കോഫി ഇടവേളകളിലും ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പുടിന്‍ റഷ്യക്കാരെ ഉപദേശിച്ചു. ഇത് രാജ്യത്തിന്റെ ഇടിയുന്ന പ്രത്യുല്‍പാദന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്