10 ദശലക്ഷം പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ പദ്ധതിയുമായി ഉക്രെയ്ന്‍

DECEMBER 25, 2024, 9:26 AM

കീവ്: ജനസംഖ്യാപരമായ പ്രതിസന്ധി ലഘൂകരിക്കാനും പുനർനിർമ്മാണത്തിനുള്ള വിഭവങ്ങൾ വർദ്ധിപ്പിക്കാനും ഉക്രെയ്ൻ 10 ദശലക്ഷം പൗരന്മാരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്.

ഇവരെ തിരികെ കൊണ്ടുവരാനായി അഭയാർഥികൾക്കുള്ള സഹായം വെട്ടിക്കുറയ്ക്കാനും ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള പുരുഷന്മാർക്ക് കോൺസുലാർ സേവനങ്ങൾ നിരോധിക്കാനും യൂറോപ്യൻ യൂണിയനോട്  ഉക്രൈൻ ആവശ്യപ്പെടുമെന്നാണ്  പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2022ൽ റഷ്യയുമായുള്ള സംഘർഷം രൂക്ഷമായതിന് ശേഷം ദശലക്ഷക്കണക്കിന് ഉക്രേനിയക്കാർ രാജ്യം വിട്ടിരുന്നു. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, ഏകദേശം 6.7 ദശലക്ഷം ഉക്രേനിയക്കാർ വിദേശ രാജ്യങ്ങളിൽ  താമസിക്കുന്നു.

vachakam
vachakam
vachakam

സാമ്പത്തിക മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2032-ഓടെ 7% വാർഷിക സാമ്പത്തിക വളർച്ച കൈവരിക്കാൻ ഉക്രെയ്‌നിന് 3.1-4.5 ദശലക്ഷം തൊഴിലാളികൾ ആവശ്യമാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഗണ്യമായ എണ്ണം ഉക്രേനിയക്കാരും അവരുടെ മാതൃരാജ്യത്തിന് പുറത്ത് സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നുവെന്നാണ്.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പോളിഷ് സെൻട്രൽ ബാങ്ക് നടത്തിയ പഠനത്തിൽ പോളണ്ടിലെ 39% ഉക്രേനിയൻ അഭയാർത്ഥികളും ദീർഘകാലമോ സ്ഥിരമായോ പോളണ്ടിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി. ജർമ്മനിയിലെ ഐഫോ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മറ്റൊരു സർവേയിൽ റഷ്യയുമായുള്ള സംഘർഷം അവസാനിച്ചതിന് ശേഷം 35% പേർ മാത്രമേ ഉക്രെയ്നിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam