ഇസ്ലാമബാദ്: ഇന്ത്യ തെരയുന്ന കൊടും ഭീകരന്‍ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് സൂചന. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവനെ ആശുപത്രിയിലേക്ക് മാറ്റിയന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഇയാള്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലായിരുന്നു എന്നാണ് സൂചന. മസൂദ് അസ്ഹറിനെ ഇവിടെ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭീകരനെ ചികിത്സിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ ഇസ്ലാമബാദില്‍ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുപോയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ തണലൊരുക്കുന്ന നിരവധി ഭീകര സംഘടനകളില്‍ ഒന്നായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും തലവനുമാണ് മൗലാന മസൂദ് അസ്ഹര്‍. മുംബൈ ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് മസൂദ് അസ്ഹര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്