ക്രിസ്മസ് ദിന ആക്രമണത്തെ മനുഷ്യത്വരഹിത ആക്രമണമെന്ന് വിശേഷിപ്പിച്ചു ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി രംഗത്ത്. ക്രിസ്മസ് ദിനത്തിൽ തൻ്റെ രാജ്യത്തിൻ്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഒറ്റരാത്രികൊണ്ട് വലിയ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് റഷ്യ "ബോധപൂർവമായ തിരഞ്ഞെടുപ്പ്" നടത്തിയെന്നാണ് സെലെൻസ്‌കി പറയുന്നത്, .
184 മിസൈലുകളും ഡ്രോണുകളും കണ്ടെത്തിയതായി ഉക്രെയ്ൻ വ്യോമസേന അറിയിച്ചു, എന്നാൽ പലതും വെടിവച്ചു വീഴ്ത്തുകയോ ലക്ഷ്യം തെറ്റുകയോ ചെയ്തു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി പറഞ്ഞെങ്കിലും കണക്കുകളൊന്നും ഇതുവരെ നൽകിയിട്ടില്ല. മോസ്കോ ആക്രമണം സ്ഥിരീകരിച്ചു, ലക്ഷ്യം നേടിയതായും അവകാശപ്പെട്ടു.
അതേസമയം ആക്രമണം തലസ്ഥാനമായ കൈവ് ഉൾപ്പെടെ രാജ്യത്തുടനീളം വൈദ്യുതി വിച്ഛേദിക്കുന്നതിന് കാരണമായി, അവിടെ ചില താമസക്കാർ മെട്രോ സ്റ്റേഷനുകളിൽ ആണ് അഭയം പ്രാപിച്ചത്. ഉക്രെയ്നിലെ "നിർണ്ണായക" ഊർജ്ജ സൗകര്യങ്ങളിൽ തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതായി റഷ്യയുടെ പ്രതിരോധ വിഭാഗം സ്ഥിരീകരിച്ചു. ആക്രമണം വിജയിച്ചെന്നും എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും അതിൽ കൂട്ടിച്ചേർത്തു.
ഈ വർഷം ഉക്രെയ്‌നിലെ ഊർജ മേഖലയ്‌ക്കെതിരായ 13-ാമത്തെ വലിയ ആക്രമണമായിരുന്നു ഇതെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ കമ്പനിയായ ഡിടിഇകെ പറഞ്ഞു.
ഈ ക്രൂരമായ ആക്രമണത്തിൻ്റെ ഉദ്ദേശം ശൈത്യകാലത്ത് ഉക്രേനിയൻ ജനതയുടെ വൈദ്യുതിയും ലഭ്യമാവുന്നത് വിച്ഛേദിക്കുകയും അതിൻ്റെ ഗ്രിഡിൻ്റെ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു എന്ന് ഏറ്റവും പുതിയ റഷ്യൻ സ്ട്രൈക്കുകളോട് പ്രതികരിച്ചുകൊണ്ട് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സെലിൻസ്കി പറഞ്ഞു. റഷ്യൻ തിന്മ ഉക്രെയ്നെ തകർക്കില്ല, ക്രിസ്മസിനെ ഇല്ലാതാക്കുകയും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തെ അപലപിച്ച മോൾഡോവൻ പ്രസിഡൻ്റ് മിയ സന്ദു രാജ്യത്തിൻ്റെ വ്യോമാതിർത്തിയിൽ ഒരു മിസൈൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. തങ്ങളുടെ വ്യോമാതിർത്തിയിൽ മിസൈൽ കണ്ടെത്തിയില്ലെന്ന് റൊമാനിയ പറഞ്ഞു.
മറ്റിടങ്ങളിൽ, റഷ്യയിലെ കുർസ്ക് മേഖലയിൽ ഉക്രേനിയൻ ഷെല്ലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മേഖലയിലെ ആക്ടിംഗ് ഗവർണർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്