വത്തിക്കാൻ സിറ്റി: മനുഷ്യജീവിതം ദുസ്സഹമായ ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തെക്കുറിച്ചാണ് താൻ ഈ ക്രിസ്തുമസ് ദിനത്തിൽ ചിന്തിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ.
ക്രിസ്തുമസ് ദിനത്തിൽ റോമിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഇസ്രായേലിലെയും പാലസ്തീനിലെയും, പ്രത്യേകിച്ച് മനുഷ്യ ജീവിതം അതീവ ദുസ്സഹമായ ഗാസയിലെയും ക്രിസ്ത്യൻ സമൂഹങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. വെടിനിർത്തല്‍ ഉണ്ടാകട്ടെ. ബന്ദികളെ മോചിപ്പിക്കുകയും പട്ടിണിയും യുദ്ധവും മൂലം തളർന്നിരിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യട്ടെ... ' -അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ തകർന്ന ഉക്രെയ്നില്‍ ആയുധങ്ങളുടെ ശബ്ദം നിലക്കട്ടെയെന്നും മാർപ്പാപ്പ പ്രത്യാശിച്ചു. ക്രിസ്തുമസ്ദിനമായ ഇന്ന് രാവിലെ 170 മിസൈലുകളും ഡ്രോണുകളുമാണ് ഉക്രെയ്നിന് നേരെ റഷ്യ അയച്ചത്. ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ കഴിയുന്ന ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിലും സമാധാനം കൈവരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്