ലണ്ടന്‍: കാന്‍സര്‍ ചികിത്സയ്ക്കിടെ തനിക്കുവേണ്ട എല്ലാ പിന്തുണകളും നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചാള്‍സ് രാജാവ് തന്റെ വാര്‍ഷിക ക്രിസ്മസ് പ്രസംഗത്തില്‍ നന്ദി അറിയിച്ചു. രോഗത്തിന്റെ അനിശ്ചിതത്വങ്ങളിലും ഉത്കണ്ഠകളിലും സഹായിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം തന്റെ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിച്ചു.
വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കുന്നവരുടെ ശ്രമങ്ങളെയും രാജാവ് പ്രശംസിച്ചു. വംശീയതയിലും വിശ്വാസത്തിലും ഉള്ള വൈവിധ്യം ശക്തിയുടെ അടയാളമാണ്. ബലഹീനതയല്ലെന്ന് രാജാവിന്റെ സന്ദേശത്തില്‍ പറയുന്നു. ഈ വര്‍ഷത്തെ ക്രിസ്മസ് സന്ദേശം നല്‍കിയത് ലണ്ടനിലെ ഫിറ്റ്സ്റോവിയ ചാപ്പലില്‍വച്ചായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഒരു രാജകീയ വസതിക്ക് പുറത്തുള്ള ഒരു വേദി ഉപയോഗിച്ചിട്ട്. ഇത് ആദ്യമായാണ് ഇത്രയും നാളുകള്‍ക്ക് ശേഷം ഇങ്ങനെയൊരു വേദി പങ്കിടുന്നത്. മിഡില്‍സെക്സ് ഹോസ്പിറ്റലിന്റെ മുന്‍ ചാപ്പല്‍ ആയിരുന്നു അത്. ആരോഗ്യ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് നല്‍കുന്നതിന്റെ തീം വേദിയില്‍ ഒരുക്കിയിരുന്നത്.
'നമ്മുടെ ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ മാനസികമോ ശാരീരികമോ ആകട്ടെ, നാമെല്ലാവരും ഏതെങ്കിലും തരത്തിലുള്ള കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നു. എന്നാല്‍ അത്തരം നിമിഷങ്ങളില്‍ ആളുകളെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതാണ് പ്രധാനം.'-എന്നും ചാള്‍സ് കൂട്ടിച്ചേര്‍ത്തു.
നിസ്വാര്‍ത്ഥരായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അവരുടെ കഴിവുകള്‍ മറ്റുള്ളവരെ പരിപാലിക്കാന്‍ ഉപയോഗിക്കുന്നതിന് നന്ദി പ്രകടിപ്പിച്ചു. ഈ വര്‍ഷം വെയില്‍സ് രാജകുമാരിക്ക് കാന്‍സര്‍ രോഗം നിര്‍ണയിച്ചതോടെ തന്റെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ഫെബ്രുവരിയില്‍ സ്വന്തം കാന്‍സര്‍ രോഗനിര്‍ണയം വെളിപ്പെടുത്തിയതിന് ശേഷം, പൊതുജനങ്ങളുടെ നല്ല കരുതലിനും സന്ദേശങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹിന്റെ ചികിത്സ 2025 വരെ തുടരും. അടുത്ത വര്‍ഷം സന്ദര്‍ശനങ്ങളുടെയും വിദേശ യാത്രകളുടെയും തിരക്കേറിയ ഷെഡ്യൂളുകള്‍ അദ്ദേഹത്തിന്റെ രോഗത്തിന്റെ പുരോഗതിയുടെ നല്ല സൂചനയായാണ് കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്