പാകിസ്ഥാൻ നടത്തിയ രാത്രികാല വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി വ്യക്തമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. അതേസമയം, ഭീകരരുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.
"കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച) പാകിസ്ഥാൻ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ നാല് പോയിൻ്റുകൾ ബോംബെറിഞ്ഞു. ആകെ മരിച്ചവരുടെ എണ്ണം 46 ആണ്, അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്" എന്ന് പ്രസ്താവനയിൽ താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. കൂടുതലും കുട്ടികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റതെന്നാണ് സബിഹുള്ള പറയുന്നത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ ഇസ്‌ലാമാബാദ് ആക്രമണം നടത്തിയെന്നും അതിർത്തിക്കപ്പുറമുള്ള ഭീകരരുടെ ഒളിത്താവളങ്ങളാണ് ലക്ഷ്യമെന്നും പേരു വെളിപ്പെടുത്താത്ത സാഹചര്യത്തിൽ ഒരു മുതിർന്ന പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണത്തിൽ ഒരു പരിശീലന കേന്ദ്രം വിജയകരമായി തകർക്കുകയും ചില വിമതർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ താലിബാൻ ക്യാമ്പിൽ കുറഞ്ഞത് ആറ് സ്ഫോടനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ WION ൻ്റെ പാകിസ്ഥാൻ ബ്യൂറോ ചീഫ് അനസ് മല്ലിക്കിനോട് പറഞ്ഞു.
ആക്രമണത്തിൽ നാല് വലിയ ടിടിപി ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു, താലിബാൻ കമാൻഡർമാരായ ഷേർ സമാൻ എന്ന മുഖ്‌ലിസ് യാർ, അക്തർ മുഹമ്മദ് എന്ന ഖലീൽ, അസ്ഹർ എന്ന ഹംസ, ഷോയിബ് ചീമ എന്നിവർ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഉമർ മീഡിയയുടെ ഓഫീസും തകർത്തിട്ടുണ്ട്.
അതേസമയം മൊത്തം മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ഇത് 25 നും 30 നും ഇടയിലാണെന്ന് വൃത്തങ്ങൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്