മലപ്പുറം തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

DECEMBER 26, 2024, 9:31 PM

മലപ്പുറം തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ് വെട്ടേറ്റത്. പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

കോതപ്പറമ്പ് ബീച്ച് പരിസരത്തായിരുന്നു ആക്രമണം നടക്കുമ്പോള്‍ അഷ്‌കര്‍. ഈ സമയത്ത് ഓട്ടോറിക്ഷയിലും ബൈക്കിലുമായി ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്.

അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കവും കുടുംബ പ്രശ്‌നവുമാണെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

അക്രമിച്ച ആളുകളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഒരേ കുടുംബത്തില്‍ പെട്ട ആളുകളാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam