മൊസാംബിക്കിൻ്റെ തലസ്ഥാനമായ മാപുട്ടോയിലെ ജയിൽ കലാപത്തിൽ 33 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ പോലീസ് ജനറൽ കമാൻഡർ ബെർണാർഡിനോ റാഫേൽ ബുധനാഴ്ച പറഞ്ഞു.
അതേസമയം ഒക്ടോബറിലെ തർക്കവിഷയമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഭ്യന്തര കലാപം തുടരുകയാണ്. തെരഞ്ഞെടുപ്പിൽ ദീർഘകാലമായി ഭരിക്കുന്ന പാർട്ടിയായ ഫ്രെലിമോയുടെ വിജയം സ്ഥിരീകരിച്ച് മൊസാംബിക്കിലെ സുപ്രീം കോടതി തീരുമാനം, വോട്ടിൽ കൃത്രിമം നടന്നെന്ന് പറയുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുടെയും അവരുടെ അനുയായികളുടെയും രാജ്യവ്യാപകമായി പുതിയ പ്രതിഷേധത്തിന് കാരണമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ജയിലിന് പുറത്തുള്ള പ്രതിഷേധങ്ങൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് റാഫേൽ കുറ്റപ്പെടുത്തിയപ്പോൾ, ജയിലിനുള്ളിൽ അസ്വസ്ഥത ആരംഭിച്ചെന്നും പുറത്തുള്ള പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നീതിന്യായ മന്ത്രി ഹെലീന കിഡ പ്രാദേശിക സ്വകാര്യ ബ്രോഡ്കാസ്റ്റർ മിറമർ ടിവിയോട് പറഞ്ഞു.
ഏറ്റുമുട്ടലിൽ ജയിലിന് സമീപം 33 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും റാഫേൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ വ്യക്തമല്ല.
സംഭവത്തിൽ 1,534 പേർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു, എന്നാൽ ഇതിൽ 150 പേരെ ഇപ്പോൾ തിരിച്ചുപിടിച്ചു, അതേസമയം മറ്റ് രണ്ട് ജയിലുകളിൽ ജയിൽ ചാടാനുള്ള ശ്രമങ്ങളുണ്ടെന്ന് റാഫേൽ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ തീരുമാനത്തെ തുടർന്നുണ്ടായ കലാപത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായി മൊസാംബിക്കിൻ്റെ ആഭ്യന്തര മന്ത്രി ചൊവ്വാഴ്ച പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്