തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആളപായമില്ല.
ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്.
തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സംഭവസമയം എട്ടോളം ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു.
ഫയര്‍ എസ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു.
നിര്‍മാണസാമഗ്രികള്‍ക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെ കത്തിപ്പിടിച്ചതാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു.
രാത്രി 12.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്