ലണ്ടൻ: നിങ്ങൾ യുകെയിൽ പഠിക്കാനോ ജോലി ചെയ്യാനോ ഉദ്ദേശിക്കുന്നുണ്ടോ? എന്നാൽ ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. 2025 ജനുവരി മുതൽ, ചില ചെറിയ മാറ്റങ്ങൾ വരുന്നു. യുകെയിലേക്ക് പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവർ നിലവിൽ ഉള്ളതിനേക്കാൾ 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടി വരും. കുടിയേറ്റം ഭവന നിർമ്മാണത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുള്ള യുകെ സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം.
യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാർഥികൾ ജീവിതച്ചെലവുകൾ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകൾ കാണിക്കേണ്ടതായി വരും. ലണ്ടനിലെ കോഴ്സുകൾക്ക് പ്രതിമാസം 1,483 പൗണ്ട് അതായത് ഒന്നരലക്ഷം രൂപ. ലണ്ടന് പുറത്തുള്ള കോഴ്സുകൾക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവ് കാണിക്കേണ്ടത്.
ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിന്, ലണ്ടനിൽ മൊത്തം 13,347 പൗണ്ടും (14 ലക്ഷം രൂപ) ലണ്ടന് പുറത്ത് 10,224 പൗണ്ടുമാണ് കാണിക്കേണ്ടത്. വിസ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് 28 ദിവസമെങ്കിലും ഈ ഫണ്ടുകൾ കൈവശം വക്കേണ്ടതായിട്ടുണ്ട്. നിലവിൽ, ജീവിതച്ചെലവ് ലണ്ടനിൽ പ്രതിമാസം 1,334 പൗണ്ടും മറ്റ് പ്രദേശങ്ങളിൽ 1,023 പൗണ്ടുമാണ് കണക്കാക്കുന്നത്.
വിദഗ്ധ തൊഴിലാളികള്‍ വിസയ്ക്കായി അപേക്ഷിക്കുമ്ബോള്‍ ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വരുമാനം തെളിയിക്കണം. ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പും അവര്‍ക്ക് ഉണ്ടായിരിക്കണം.
സ്പോണ്‍സര്‍ഷിപ്പ് ഇല്ലാത്തവര്‍ക്ക്, അപേക്ഷിക്കുന്നതിന് മുമ്ബ് ആവശ്യമായ ഫണ്ട് കുറഞ്ഞത് 28 ദിവസമെങ്കിലും കൈവശം വച്ചിരിക്കണം. ടൂറിസ്റ്റ്, ഫാമിലി, സ്‌പോസ്, ചൈല്‍ഡ്, സ്റ്റുഡന്റ് വിസ എന്നിവയുള്‍പ്പെടെ ഒന്നിലധികം വിഭാഗങ്ങളിലുള്ള വിസ ഫീസില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകും.
വികലാംഗരായ അപേക്ഷകര്‍, പരിചരണം നല്‍കുന്നവര്‍, ആരോഗ്യ സംരക്ഷണം, സായുധ സേനകള്‍, പ്രത്യേക കഴിവുകളെ അടിസ്ഥാനമാക്കിയുള്ള റോളുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഇളവുകള്‍ തുടരും. അതേസമയം 2022-23 കാലയളവില്‍ 139,914 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചപ്പോള്‍ 2023-24 വരെ കാലഘട്ടത്തില്‍ 111,329 ആയി കുറഞ്ഞു. അതായത് 20.4 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ സാധ്യതകളുടെ കുറവും ചില നഗരങ്ങളിൽ അടുത്തിടെ നടന്ന കുടിയേറ്റ വിരുദ്ധ കലാപങ്ങളുമെല്ലാം ഈ ഇടിവിന് കാരണമാകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്