ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ പങ്കുവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ബോര്‍ഡ് പാടുപെടുകയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് പാക് ബോര്‍ഡ് രംഗത്തെത്തിയത്.
എല്ലാ നവീകരണ ജോലികളും ഷെഡ്യൂളില്‍ പുരോഗമിക്കുകയാണെന്നും നിശ്ചിത സമയപരിധിക്ക് മുമ്പോ അതിനടുത്തോ പൂര്‍ത്തിയാക്കുമെന്നും പിസിബി ആരാധകര്‍ക്കും കാണികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉറപ്പ് നല്‍കി. ചാമ്പ്യന്‍സ് ട്രോഫി മുഴുവന്‍ പാക്കിസ്ഥാനില്‍ നിന്ന് യുഎഇയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നതായി ഒരു മാധ്യമ റിപ്പോര്‍ട്ട് അവകാശപ്പെട്ടു.
അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പിസിബിയും ഐസിസിയും ഒരു ഹൈബ്രിഡ് മോഡലിന് സമ്മതിച്ചതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കും സെമിഫൈനലിനും ദുബായ് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്